അജാസ് പട്ടേലിന് പത്തിൽ പത്ത്, റെക്കോർഡ്; മായങ്ക് അഗർവാളിന്റെ കരുത്തിൽ ഇന്ത്യ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അജാസ് പട്ടേലിന് പത്തിൽ പത്ത്, റെക്കോർഡ്; മായങ്ക് അഗർവാളിന്റെ കരുത്തിൽ ഇന്ത്യ

മുംബൈ: ഇന്ത്യക്കെതിരെ (INDvNZ) രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് പ്രകടനവുമായി ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 325ന് പുറത്തായി. പത്ത് പേരെയും പുറത്താക്കിയത് മുംബൈയില്‍ ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ അജാസ് പട്ടേല്‍. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. 150 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 52 റണ്‍സ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 എന്ന നിലയിലാണ്. വില്‍ യംഗാണ് (4) , ടോ ലാഥം (10) എന്നിവരാണ് പുറത്തായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. ഡാരില്‍ മിച്ചല്‍ (1),  റോ സ് ടെയ്ലല്‍ (0)  എന്നിവരാണ് ക്രീസില്‍. 

അജാസ് നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി

INDvNZ Ajaz Patel ten wicket helped NZ back to track against India

ഒന്നാംദിനം അവസാനിക്കുമ്പോല്‍ നാല് വിക്കറ്റുണ്ടായിരുന്നു അജാസിന്റെ അക്കൗണ്ടില്‍. ഇന്ന് വൃദ്ധിമാന്‍ സാഹ (27), ആര്‍ അശ്വിന്‍ (0) എന്നിവരെയാണ്് അജാസ് ആദ്യം പുറത്താക്കിയത്. അജാസ് പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാലാം പന്തില്‍ സാഹയാണ് ആദ്യം പുറത്തായത്. തലേദിവസത്തെ സ്‌കോറിനോട് രണ്ട് റണ്‍ മാത്രമാണ് താരം ചേര്‍ത്തത്. കിവി സ്പിന്നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തൊട്ടടുത്ത പന്തില്‍ അശ്വിനേയും അജാസ് മടക്കി. അശ്വിന്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ മായങ്കിനൊപ്പം ഒത്തുച്ചേര്‍ന്ന അക്‌സര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ലഞ്ച് വരെ കൊണ്ടുപോയി. 

ലഞ്ചിന് ശേഷവും അജാസ് ഷോ

INDvNZ Ajaz Patel ten wicket helped NZ back to track against India

ലഞ്ചിന് ശേഷം മായങ്കിനെ പുറത്താക്കി വിക്കറ്റ് നേട്ടം ഏഴാക്കി. വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 17 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്‌സ്. പിന്നാലെ അക്‌സറും പവലിയനില്‍ തിരിച്ചെത്തി. 52 റണ്‍സ് നേടിയ അക്‌സര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ജയന്ത് യാദവ് (12) ലോംഗ് ഓഫില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി. അതേ ഓവറില്‍ മുഹമ്മദ് സിറാജും (4)  പുറത്തായി. ഇതോടെ താരം 10 വിക്കറ്റ് പൂര്‍ത്തിയാക്കി. 

തകര്‍ച്ചയ്ക്കിടയിലും മായങ്ക് ആശ്വാസം

INDvNZ Ajaz Patel ten wicket helped NZ back to track against India

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മായങ്കിന്റെ സെഞ്ചുറി ഇന്ത്യക്ക് ആശ്വാസമായത്. താരത്തിന്റെ നാലാം സെഞ്ചുറിയാണിത്. മൂന്ന് 80 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മായങ്ക്- ശ്രേയസ് അയ്യര്‍ (18) കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസിനെ അജാസ് മടക്കിയെങ്കിലും സാഹയുമൊത്ത് ഉറച്ചുനിന്ന മായങ്ക് ആദ്യദിവസം പൂര്‍ത്തിയാക്കുകയായിരുന്നു. ഇരുവരും64 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനോട് ചേര്‍ത്തു. 

മുന്‍നിര മുട്ടുമടക്കി 

INDvNZ Ajaz Patel ten wicket helped NZ back to track against India

ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്തിരുന്നു ഇന്ത്യ. എന്നാല്‍ അതേ സ്‌കോറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഗില്ലാണ് ആദ്യം മടങ്ങിയത്. അജാസിന്റെ പന്തില്‍ സ്ലിപ്പില്‍  റോസ് ടെയ്ലര്‍ക്ക് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ പൂജാരയേയും അജാസ് മടക്കി. അഞ്ച് പന്ത് മാത്രമായിരുന്നു പൂജാരയ്ക്ക് ആയുസ്. അജാസിന്റെ പന്തില്‍ താരം ബൗള്‍ഡായി. ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കോലിയും നിരാശപ്പെടുത്തി. നേരിട്ട നാലാം പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി.