തളങ്കര, തുരുത്തി തീരദേശ റോഡുകൾക്ക് രണ്ടാം ഘട്ട പ്രവർത്തനത്തിന് കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് നടപടിയുണ്ടാവണം: അഡ്വ. വി.എം. മുനീർ 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തളങ്കര, തുരുത്തി തീരദേശ റോഡുകൾക്ക് രണ്ടാം ഘട്ട പ്രവർത്തനത്തിന് കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് നടപടിയുണ്ടാവണം: അഡ്വ. വി.എം. മുനീർ 

കാസർകോട് : തളങ്കര, തുരുത്തി തീരദേശ റോഡുകൾക്ക് രണ്ടാം ഘട്ട പ്രവർത്തനത്തിന് കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് നടപടിയുണ്ടാവണമെന്ന് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ജില്ലാ കളക്ടർ ഡോ.സജിത്ത് ബാബു ഐഎഎസ്സിനോട് ആവശ്യപ്പെട്ടു.  
തളങ്കരയിൽ നിന്നും, നെല്ലിക്കുന്ന് കടപ്പുറം ഭാഗങ്ങളിൽ നിന്നും റിംഗ് റോഡ് എന്ന രീതിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരത്തിലെത്തിച്ചേരുന്നതിന് തീരദേശ റോഡിന്റെ പൂർത്തീകരണത്തോടെ സാധിക്കുന്നതാണ്. കൂടാതെ നിലവിൽ ഗതാഗത തടസ്സം നേരിടുന്ന തളങ്കര കെ.കെ റോഡ്, നഗരത്തിലെ ജില്ലാ ബാങ്ക് ജംഗ്ഷൻ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് സാധിക്കുമെന്നും മൂന്ന് വർഷം മുമ്പ് മേൽ തീരദേശ റോഡിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ റോഡിന്റെ പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലായെന്നും ചെയർമാൻ അറിയിച്ചു. 

zangos grill
    നിലവിൽ പെരുമ്പളക്കടവ് മുതൽ തുരുത്തി കെ.കെ.പുറം വരെ ഒന്നാം ഘട്ട പ്രവർത്തി നടത്തിയ റോഡ് ഗതാഗതത്തിന് അനുയോജ്യമാക്കേണ്ടതുണ്ട്. മെക്കാ ഡാം ടാറിംഗ്, കോൺക്രീറ്റ് സംവിധാനങ്ങളിലൊന്ന് ഉപയോഗിച്ച് പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്.നിർദ്ദിഷ്ട തീരദേശ റോഡ് തുരുത്തി പാലം വരെ ദീർഘിപ്പിച്ചാൽ പച്ചക്കാട്, കൊല്ലമ്പാടി, തുരുത്തി, ബെദിര, ചാല പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. ആയതിനാൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കത്തിന്റെ പകർപ്പ് എൻ എ നെല്ലിക്കുന്ന് എം എൽ എ, കാസർകോട് പാക്കേജ് സ്പെഷ്യൽ ഓഫീസർക്കും നഗരസഭ ചെയർമാൻ നൽകി.