കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്‌

കാഞ്ഞങ്ങാട്(www.kasaragodtimes.com 07.04.2021): കാഞ്ഞങ്ങാട് സൗത്തിൽ നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കണ്ണൂർ എയർപോർട്ടിൽ നിന്നും തിരികെ വരികയായിരുന്ന കാർ ഡിവൈഡറിലിടിച്ച ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞത്.

കാഞ്ഞങ്ങാട് രാജ് റസിഡൻസി ഹോട്ടലുടമ നാഗരാജിന്റെ മകൻ മദനൻ 26, ബന്ധു മോഹൻദാസ് 16, എന്നിവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം തെറ്റി ഡിവൈഡറിലിടിച്ച ശേഷം മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ കാറോടിച്ചിരുന്നയാൾ പുറത്തേക്ക് തെറിച്ചുവീണു. കാറിൽ കുടുങ്ങിയ മോഹൻദാസിനെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്.

കാറിന്റെ ഭാഗങ്ങൾ ഹൈഡ്രോളിക്ക് കട്ടറുപയോഗിച്ച് മുറിച്ചുമാറ്റിയാണ് അഗ്നിരക്ഷാ സേന മോഹൻദാസിനെ കാറിന് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ചികിത്സയിലാണ്.