പടന്നക്കാട്  വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണം കവർന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പടന്നക്കാട്  വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണ്ണം കവർന്നു

കാഞ്ഞങ്ങാട്: പടന്നക്കാട് വീട് കുത്തിത്തുറന്ന് കവർച്ച. 35 പവൻ സ്വർണ്ണം കവർന്നു. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ എൽ.ഐ.സി അഡൈ്വസർ എൻ.എ. ഹൈദരാലിയുടെ വീടിന്റെ ഒന്നാം നില കുത്തിത്തുറന്നാണ് കവർച്ച. ശനിയാഴ്ച ഉച്ചയോടെയാണ് കവർച്ച വിവരം വീട്ടുകാർ അറിയുന്നത്. ഒന്നാം നിലയുടെ ജനൽ തകർത്തു അകത്ത് കടന്നാണ് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ കവർന്നത്. ഹൈദരലിയുടെ മകൾ തസ്മിയയുടെ ആഭരണങ്ങളാണ് ഇവ. എല്ലാവരും താഴത്തെ നിലയിലെ മുറികളിൽ തന്നെ കഴിയുന്നതിനാൽ മുകൾനിലയിലെ മുറികൾ അധികവും ഉപയോഗിക്കാറില്ല. ഉച്ചയോടെ വീട്ടുകാർ മുകൾ നിലയിൽ പോയപ്പോഴാണ് മുറി വാരിവലിച്ചിട്ട നിലയിൽ കാണുന്നത്. പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി അറിയുന്നത്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ, എസ്.ഐ. ബാവ എന്നിവർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.