കുടുംബത്തോടൊപ്പം വിനോദയാത്രപോയ ചിത്താരിയിലെ 12 വയസ്സുകാരി ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുടുംബത്തോടൊപ്പം വിനോദയാത്രപോയ ചിത്താരിയിലെ 12 വയസ്സുകാരി ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരിയിൽ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്ര പുറപ്പെട്ട പന്ത്രണ്ട് വയസുകാരി ശ്വാസതടസത്തെത്തുടർന്ന് മരിച്ചു.
ചിത്താരി പി.ബി റോഡിലെ-അഷ്‌റഫിന്റെ മകൾ അസ്ലഹ ഫർഹത്താണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊഴിഞ്ഞമ്പാറയിൽ വെച്ചാണ് സംഭവം. നേരത്തെ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനായി ഇന്നലെ രാത്രിയിലാണ് പുറപ്പെട്ടത്. മഡിയൻ കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
മാതാവ്: ആയിഷ. സഹോദരങ്ങൾ: മുഷരീഫ (ഡിഗ്രി വിദ്യാർത്ഥിനി), മുഹമ്മദ് സഫ്ഹാൻ.