യുംന അജിൻ മ്യൂസിക്കൽ നൈറ്റ്‌ 14 ശനിയാഴ്‌ച

യുംന അജിൻ മ്യൂസിക്കൽ നൈറ്റ്‌ 14 ശനിയാഴ്‌ച

കാസർകോട്‌: സംഗീത പ്രേമികളുടെ മനസ്സും ശരീരവും ഒരു പോലെ കുളിരണിയിക്കാൻ ലയൺസ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരിയുടെ സംഗീത വിരുന്ന്‌. ഇന്ത്യൻ ഐഡോൾ റിയാലിറ്റി ഷോയിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്‌ത ഗായിക യുംന അജിന്റെ നേതൃത്വത്തിലാണ്‌ സംഗീത നിശ അരങ്ങേറുന്നത്‌. മെയ്‌ 14 ശനിയാഴ്‌ച 7 മണി മുതൽ കല്ലങ്കൈ സാൽവ കൺവൻഷൻ സെന്ററിലാണ്‌ പരിപാടി. ചന്ദ്രഗിരി ലയൺസ്‌ ക്ലബ്ബിന്റെ ചാരിറ്റി പദ്ധതികൾക്കുള്ള ധനശേഖരണാർത്ഥമാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

പരിപാടിയുടെ ബ്രോഷർ സിനിമാ താരം ശ്രീവിദ്യാ നായർ പ്രകാശനം ചെയ്‌തു. ഷാഫി നാലപ്പാട്‌, ഷാഫി എ.നെല്ലിക്കുന്ന്‌ സംബന്ധിച്ചു.