ഇടുക്കി. കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്;

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

ഇടുക്കി. കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട്;

ഇടുക്കി  ▪️ കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ കേരളത്തിൽ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.