ഉള്ളാൾ ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാർത്ഥനാമുറിയിൽ അതിക്രമം; യുവാവ് അറസ്റ്റിൽ

പരിപാടിക്കിടെ മൂന്ന് സ്ത്രീകളും പുലർച്ചെ രണ്ടുമണിക്ക് മസ്ജിദ് വളപ്പിലെ സ്ത്രീകളുടെ മുറിയിൽ പ്രാർത്ഥന നടത്തുമ്പോൾ സുജിത് ഷെട്ടി പ്രാർഥനാമുറിയിൽ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

ഉള്ളാൾ ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാർത്ഥനാമുറിയിൽ അതിക്രമം; യുവാവ് അറസ്റ്റിൽ

മംഗളൂരു: ഉള്ളാൾ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാർത്ഥനാമുറിയിൽ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർക്കള നിട്ടെ സ്വദേശി സുജിത്ത് ഷെട്ടി (26)യെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് സ്ത്രീകളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്ത് ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. പരാതി നൽകിയ യുവതിയും മറ്റ് രണ്ട് സ്ത്രീകളും വ്യാഴാഴ്ച രാത്രി 11.30ന് തൊക്കോട്ടെ ഹുദാ ജുമാമസ്ജിദ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. പരിപാടിക്കിടെ മൂന്ന് സ്ത്രീകളും പുലർച്ചെ രണ്ടുമണിക്ക് മസ്ജിദ് വളപ്പിലെ സ്ത്രീകളുടെ മുറിയിൽ പ്രാർത്ഥന നടത്തുമ്പോൾ സുജിത് ഷെട്ടി പ്രാർഥനാമുറിയിൽ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പൊലീസ് അന്വേഷണത്തെ തുടർന്ന് ഒളിവിൽ പോയ പ്രതി ശനിയാഴ്ച രാവിലെയാണ് പിടിയിലായത്.