ഉംറ ഗ്രൂപ്പുകളും തുകയുടെ വ്യത്യാസവും: കുവ
അസാധാരണ രീതിയിൽ റൈറ്റ് കുറച്ച് പരസ്യം നൽകി ആൾക്കാരെ വാരിക്കൂട്ടി ഫ്ളൈറ്റ് കയറ്റി വിടുന്ന ഓരോ ഗ്രൂപ്പുകാരും ശ്രദ്ധിക്കുക നിങ്ങൾ ഈ യാത്രക്കാരോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്.

ഉംറ അത് പരിപാവനമായ ഒരു കർമ്മമാണ്, ടിക്കറ്റിനും വിസക്കും ഒരു നിശ്ചിത തുകയുണ്ട് അത് എല്ലാവർക്കും അറിയുന്നതാണ്, ഡയറക്ട് / കണക്ഷൻ ഫ്ലൈറ്റിന്റെ റൈറ്റ് വ്യത്യാസത്തിലും ജനങ്ങൾ ബോധവാന്മാരാണ് ...
അതിനുപുറമേ മക്കത്തും മദീനത്തും ഏർപ്പെടുത്തുന്ന സൗകര്യങ്ങളിൽ കുറവ് വരുത്തിയാൽ മാത്രമേ റൈറ്റ് കുറക്കാൻ പറ്റുകയുള്ളൂ,
????താമസസൗകര്യം മിനിമം പരിധിയിലും രൂരെയാക്കുക
???? ഇടുങ്ങിയതും കുടുസ്സായതുമായ റൂമുകൾ എടുക്കുക.
???? ഒരു റൂമിൽ ആറും ഏഴും പേരെ അടുക്കി താമസിപ്പിക്കുക.
????പരിചയ സമ്പത്തില്ലാത്ത പുതിയ അമീറുമാരെ നിശ്ചയിക്കുക ( അവർക്ക് നക്കാപ്പിച്ച കൊടുത്ത് ഒതുക്കാം )
ഇങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയ്ത്
അസാധാരണ രീതിയിൽ റൈറ്റ് കുറച്ച് പരസ്യം നൽകി ആൾക്കാരെ വാരിക്കൂട്ടി ഫ്ളൈറ്റ് കയറ്റി വിടുന്ന ഓരോ ഗ്രൂപ്പുകാരും ശ്രദ്ധിക്കുക നിങ്ങൾ ഈ യാത്രക്കാരോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്.
കുറഞ്ഞ റൈറ്റിൽ പോയി ഉംറ ചെയ്യുന്ന 99% യാത്രക്കാരും സംതൃപ്തിയോടെ മടങ്ങുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്
അമിതമായ രീതിയിൽ വിലകുറഞ്ഞ പരസ്യത്തിന്റെ പിന്നാലെ പായുന്ന ഉംറ യാത്രക്കാരേ.... ജാഗ്രതൈ.....
ഗ്രൂപ്പ് നയിച്ച് നല്ലരീതിയിൽ പരിചയസമ്പത്തുള്ള അമീറുമാർ കൂടെയുണ്ടെങ്കിൽ യാത്രയിലോ എയർപോർട്ടിലോ ഇബാദത്തുകളിലോ നിങ്ങൾക്ക് ഒരിക്കലും പ്രയാസപ്പെടേണ്ടിവരില്ല തീർച്ച.
ഉംറ യാത്ര പലരുടെയും ദീർഘനാളത്തെ മോഹസാഫല്യമാണ് , അത് സംതൃപ്തിയോടെ ചെയ്ത് മടങ്ങാൻ നാട്ട്നടപ്പുള്ള മാന്യമായ തുക മുടക്കുക, പരിധിവിട്ട് തുക കുറച്ച് പരസ്യം ചെയ്യുന്നവർ യഥാർത്ഥത്തിൽ മാന്യമായി സർവ്വീസ് നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ബുക്കിംഗ് നടത്തി ഉംറക്കാരെ എടങ്ങേറാക്കിയവരൊക്കെ കാലയവനികക്കുള്ളിൽ മറഞ്ഞ ചരിത്രമാണുള്ളത്.
പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
കേരളൈറ്റ് ഉംറ വെൽഫെയർ അസോസിയേഷൻ (KUWA)