ശൈഖ് ഖലീഫ ബിൻ സായിദിന് കണ്ണീരോടെ വിട ചൊല്ലി യുഎഇ; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തി കെട്ടും

രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകൾക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

ശൈഖ് ഖലീഫ ബിൻ സായിദിന് കണ്ണീരോടെ വിട ചൊല്ലി യുഎഇ; ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തി കെട്ടും

അബുദാബി: പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാന് കണ്ണീരോടെ യാത്രാമൊഴിയേകി യുഎഇ ജനത. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻറെ മൃതദേഹം അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിൽ നടന്ന മരണാനന്തര പ്രാർത്ഥനകളിൽ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. പള്ളിയിൽ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങൾ അൽ ബത്തീൻ ഖബർസ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാർത്ഥനകൾ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേർ വിവിധ പള്ളികളിൽ നടന്ന നമസ്‍കാരത്തിൽ പങ്കെടുത്തു. രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകൾക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.