മംഗളൂരു മുൽക്കി ദേശീയ പാതയിൽ ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതരം

ഓമ്‌നി വാൻ ഡ്രൈവർ ഭുജംഗ , വസന്ത കുന്തർ എന്നിവരാണ് മരിച്ചത്. ഇരുവരും പദ്രെ സ്വദേശികളാണ്.

മംഗളൂരു മുൽക്കി ദേശീയ പാതയിൽ ബസും ഓമ്‌നിവാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; ഒരാൾക്ക് ഗുരുതരം

മംഗളൂരു: മംഗളൂരു മുൽക്കി ദേശീയ പാതയിൽ ബസും ഓമ്നിവാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഓമ്‌നി വാൻ ഡ്രൈവർ ഭുജംഗ (58), വസന്ത കുന്തർ എന്നിവരാണ് മരിച്ചത്. ഇരുവരും പദ്രെ സ്വദേശികളാണ്.
ഇന്നലെ രാത്രി 8.45ന് മുൽക്കിക്ക് സമീപം പാവഞ്ചെയിലാണ് അപകടമുണ്ടായത്. ഭുജംഗയും വസന്തയും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയാണുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഓമ്‌നി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.