കണ്ണൂരിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു

കണ്ണൂരിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു

കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, സഹദ്, അസ്കർ എന്നിവരാണ് മരിച്ചത്.യുവാക്കൾ മത്സ്യബന്ധനത്തിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. അപകട വിവരമറിഞ്ഞ് നുറുകണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. കണ്ണൂരിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.