കാഞ്ഞങ്ങാട് കാറിൽ കടത്തുകയായിരുന്ന 1.78 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് കാറിൽ കടത്തുകയായിരുന്ന 1.78 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

കാഞ്ഞങ്ങാട് : കാറിൽ കടത്തുകയായിരുന്ന 1.78 gm MDMA യുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കളെ ഹൊസ്ദുർഗ് സി ഐ കെ പി ഷൈനും സംഘവും ചേർന്ന് പിടികൂടി പടന്നക്കാട് സ്വദേശികളായ തഹ്സീൻ ഇസ്മായിൽ (33) സഹോദരൻ തമീം ഇസ്മായിൽ (31) സുഹൃത്തായ കുരുന്തൂറിലെ റാഷിദ്‌ എം (30) എന്നിവരാണ് പിടിയിലായത്, ഇന്നലെ വൈകിട്ട് 6:20 ന് കാഞ്ഞങ്ങാട് സൗത്തിൽ വെച്ചു വാഹന പരിശോധനയിൽ ആണ് ഇവർ പോലീസിന്റെ വലയിൽ അകപ്പെട്ടത്

ബാംഗ്ലൂരിൽ നിന്ന് സ്ഥിരമായി MDMA എത്തിച്ചു നാട്ടിൽ വിതരണം ചെയ്യുകയും വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ, നിരവധി കേസിലും കത്തി കുത്ത് കേസുകളിലും അകപ്പെട്ട സ്ഥിരം കുറ്റ വാളികൾ ആണ് ഇവർ എന്നും പോലീസ് പറഞ്ഞു