അഞ്ചു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ഉളിയത്തടുക്കയിൽ മൂന്നുപേർ അറസ്റ്റിൽ

അഞ്ചു ലക്ഷം രൂപയുടെ മയക്കുമരുന്നുമായി  ഉളിയത്തടുക്കയിൽ മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: കേരളത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹു:മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന് അവര്കളുടെ നേതൃത്വത്തിലുള്ള ‘യോദ്ധാവ്’ നോടനുബന്ധിച്ച് കാസറഗോഡ് ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ് ന്റെ നേതൃത്വത്തില് നടന്നുവരുന്ന ക്ലീന് കാസറഗോഡിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയില് ഉളിയത്തടുക്കയില് മൂന്നുപേര് കാസറഗോഡ് പോലീസിന്റെ പിടിയിലായി. അബ്ദുള് റൌഫ് (37) s/o മുഹമ്മദ്‌ ഹാജി,മൂഡ്‌ ഹൌസ്, പട്ട്ല, മധൂര്, ആഷിക്(24) s/o ഇബ്രാഹിം,എസ് പി നഗര്, ഉളിയത്തടുക്ക,മധൂര് സാബിത്ത് (26) s/o ഹമീദ് സാബിത്ത് മന്സില്, ബര്മ്മിനടുക്ക,നീര്ച്ചാല്, ബേള എന്നിവരെയാണ് ഇന്സ്പെക്ടര് അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള കാസറഗോഡ് ടൌണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എസ് ഐ വിഷ്ണുപ്രസാദ്, എസ് ഐ രാകേഷ്, സി പി ഒ മാരായ സുരേഷ് രഞ്ജിത്ത്,ജെയിംസ്,അജേഷ്,സനാന്,ശരത്,ഷിബിന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.