ചിത്താരിയിലെ കാറപകടം മരണം മൂന്നായി,പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാളുകൾ കൂടി മരിച്ചു

ചിത്താരിയിലെ കാറപകടം മരണം മൂന്നായി,പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാളുകൾ കൂടി മരിച്ചു

കാഞ്ഞങ്ങാട്:കെ എസ്ടിപി റോഡിൽ ചിത്താരി ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച രാത്രി യുണ്ടായ വാഹനാപകടത്തിൽപ്പെട്ട രണ്ടുപേർ കൂടി മരിച്ചു.ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൂച്ചക്കാട് മുക്കൂട് സ്വദേശികളായ സാബിർ(25), സുധീഷ്(28) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.കാട്ടാമ്പളിയിലെ സാദാത്താണ്(32) നേരത്തെ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ ചിത്താരി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിൽ ചെന്നിടിച്ചായിരുന്നു അപകടം.