ചെർക്കളത്ത് നിന്നും മൂന്നു ലക്ഷം കവർന്ന കേസിലെ മുഖ്യ പ്രതി കണ്ണൂരിൽ പിടിയിൽ

ചെർക്കളത്ത് നിന്നും മൂന്നു ലക്ഷം കവർന്ന കേസിലെ മുഖ്യ പ്രതി കണ്ണൂരിൽ പിടിയിൽ

വിദ്യാനഗർ: പാൽ സൊസൈറ്റി കുത്തിതുറന്ന് മൂന്ന് ലക്ഷം രൂപ കവർന്ന മുഖ്യ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ബദിയടുക്കയിലെകെ. ഡി. നവാസിനെ (28)യാണ് വിദ്യാനഗർഎസ്.ഐ.എ.പ്രശാന്തും സംഘവും പിടികൂടിയത്. കവർച്ചക്ക് ശേഷം കൂട്ടുപ്രതിയായ കൗമാരക്കാരന് 40,000 രൂപ നൽകിയ ശേഷം ബാക്കി പണവുമായി കണ്ണൂരിലേക്ക് കടന്ന പ്രതിയെ ഇന്നലെ രാത്രിയോടെ കണ്ണൂർ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. പോലീസ് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഇക്കഴിഞ്ഞശനിയാഴ്ച പുലർച്ചെ 2.15 ഓടെയാണ് ചെങ്കളയിൽ പ്രവർത്തിക്കുന്ന കർഷകശ്രീ മിൽക്ക് സ്ഥാപനത്തിൻ്റെ ഗ്രീൽസ് തകർത്ത മോഷ്ടാക്കൾ മുൻവശത്തെ നിരീക്ഷണ ക്യാമറയും നശിപ്പിച്ച് ഷെൽഫിൽ സൂക്ഷിച്ച 3 ലക്ഷം രൂപയുമായി വാഹനത്തിൽ കടന്നുകളഞ്ഞത്. സ്ഥാപനത്തിലെ ജീവനക്കാരൻ പുലർച്ചെ തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സ്ഥാപന ഡയറക്ടർ വി.അബ്ദുള്ള കുഞ്ഞിയുടെ പരാതിയിൽ കേസെടുത്ത വിദ്യാനഗർ പോലീസ് 24 മണിക്കൂറിനുള്ളിൽ കൗമാരക്കാരനായ പ്രതിയെ പിടികൂടിയിരുന്നു.ബദിയടുക്കയിലേക്കുള്ള രാത്രി കാല ബസിൽ നിന്നാണ് കൗമാരക്കാരനായ കവർച്ചക്കാരനെ പോലീസ് പിടികൂടിയത്.