പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. കാസറഗോഡ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു.

പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. കാസറഗോഡ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു.

കാസർഗോഡ് : ജില്ലയിൽ ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാവിഭാഗം. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ചെർക്കളയിലെ വോൾഗ. ഡീലക്സ് എന്നീ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. ഡീല ക്‌സിൽ മോശമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. കൃത്രിമ നിറം ചേർത്ത് പാചകത്തിനായി സൂക്ഷിച്ച ഹോട്ടലിലെ ചിക്കൻ നശിപ്പിച്ചു. ഫീസറിലെ പോരായ്മകൾ കാരണം 7,000 രൂപ പിഴയും ചുമത്തി. അശാസ്ത്രീയമായി പാകം ചെയ്യുകയായിരുന്ന ചെക്കളയിലെ ഷവർമയും കൃത്രിമ നിറം ചേർത്ത കിലോകണക്കിന് ചിക്കനും നശിപ്പിച്ചു. അയ്യായിരം രൂപ പിഴയും ചുമത്തി. വൃത്തിഹീനമായ ഫ്രീസറിൽ ഭക്ഷണം സൂക്ഷിച്ചതിന് നാലാം മൈലിലെ അൽ -ബദരിയാ ഹോട്ടലിന് അയ്യായിരം രൂപയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയുന്നതിനാൽ എവെറസ്റ്റ് ഹോട്ടലിനും അയ്യായിരം രൂപ വീതവും പിഴ ചുമത്തി.