തലപ്പാടിയിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറി പിന്നിലേക്ക് നീങ്ങി വാഹനങ്ങളിൽ തട്ടിയ ശേഷം ടോൾ ഗേറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു; ജീവനക്കാരും വാഹനയാത്രക്കാരും രക്ഷപ്പെട്ടു

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് റഫ്രിജറേറ്ററുകൾ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

തലപ്പാടിയിൽ നിർത്തിയിട്ട കണ്ടെയ്‌നർ ലോറി പിന്നിലേക്ക് നീങ്ങി വാഹനങ്ങളിൽ തട്ടിയ ശേഷം ടോൾ ഗേറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു; ജീവനക്കാരും വാഹനയാത്രക്കാരും രക്ഷപ്പെട്ടു

തലപ്പാടി: തലപ്പാടിയിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറി പിന്നിലേക്ക് നീങ്ങി ഓട്ടോയിലും ബൈക്കിലും തട്ടിയ ശേഷം ടോൾഗേറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നു. ടോൾ ഗേറ്റിലെ ജീവനക്കാരും വാഹനയാത്രക്കാരും അപകടത്തിൽ നിന്ന് അൽഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് റഫ്രിജറേറ്ററുകൾ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവർ ലോറി പാർക്ക് ചെയ്ത് ചായ കുടിക്കാൻ പോയതായിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം ലോറി ഒരു കിലോമീറ്ററോളം പിന്നിലേക്ക് നീങ്ങി. ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ടോൾ ബൂത്തിന്റെ തൂണിലും കസേരയിലുംതട്ടിയ ലോറി ഒടുവിൽ ടോൾ ഗേറ്റിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരും ടോൾ ബൂത്ത് ജീവനക്കാരും ഉടൻ തന്നെ ഒഴിഞ്ഞുമാറിയതിനാൽ അപകടം സംഭവിച്ചില്ല. ലോറിയുടെ ഹാൻഡ് ബ്രേക്കിൽ സാങ്കേതിക തകരാർ ഉണ്ടായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ അറിയിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.