വാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കർണാടകയിൽ 7 പേർ വെന്തുമരിച്ചു

വാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കർണാടകയിൽ 7 പേർ വെന്തുമരിച്ചു

ബെംഗളൂരു∙ കർണാടകയിലെ കൽബുർഗി ജില്ലയിലെ  കമലാപുരയിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്കിലെ ചോർച്ചയെ തുടർന്ന് ബസിന് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 29 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 22 പേർ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗോവയിൽ നിന്ന് ഹൈദരാബാദിലേക്കു  പോയവരാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. ബസ് പൂർണമായും കത്തിനശിച്ചു.