ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്.

ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.