ഖത്തറിൽ കൊടുങ്കാറ്റായി സ്പെയിൻ; കോസ്റ്റാറിക്കക്കെതിരെ 3 ഗോളിന് മുന്നിൽ

ഡാനി ഓൾമോയാണ് ആദ്യം ലീഡ് സമ്മാനിച്ചത്. പിന്നാലെ 21 ആം മിനിറ്റിൽ മാർക്കോ അസെൻസിയോ വീണ്ടും കോസ്റ്റാറിക്കൻ വല കുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോയലാക്കി.

ഖത്തറിൽ കൊടുങ്കാറ്റായി സ്പെയിൻ; കോസ്റ്റാറിക്കക്കെതിരെ 3 ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിൽ സ്പെയിൻ കൊടുങ്കാറ്റ്. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കോസ്റ്റാറിക്കക്കെതിരെ 3 ഗോളിന് മുന്നിൽ. അൽ തുമാമ സ്റ്റേഡിയത്തിൽ മത്സരാദ്യം മുതൽ ആക്രമിച്ചു കളിച്ച സ്പെയിൻ 11 ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഡാനി ഓൾമോയാണ് ആദ്യം ലീഡ് സമ്മാനിച്ചത്. പിന്നാലെ 21 ആം മിനിറ്റിൽ മാർക്കോ അസെൻസിയോ വീണ്ടും കോസ്റ്റാറിക്കൻ വല കുലുക്കി. 31 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ഫെറാൻ ടോറസും ഗോയലാക്കി. ഖത്തർ ലോകകപ്പിൽ ഇതാദ്യമാണ് ആദ്യപകുതിയിൽ 3 ഗോൾ പിറക്കുന്നത്.