ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരൻ ജെറിൻ

ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരൻ ജെറിൻ

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും.

വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.