റിഫയുടെ ദുരൂഹ മരണം അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്ഉടൻ ഹാജരാവാനാവശ്യപ്പെട്ട് പൊലീസ്

റിഫയുടെ ദുരൂഹ മരണം അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്ഉടൻ ഹാജരാവാനാവശ്യപ്പെട്ട് പൊലീസ്

കാസർകോട് . റിഫയുടെ മരണത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല.ഇതേ തുടർന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു.ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു.പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാൈണ് വീട്ടുകാർ നൽകുന്ന വിവരം.

മെഹ്നാസ് ഹാജരാവാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസർകോട് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്..