കാസർകോട് ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകൾക്ക് പാരിതോഷികത്തിന് ശുപാർശ

കാസർകോട്, ബേക്കൽ, ആദൂർ, ഹൊസ്ദുർഗ്, ചീമേനി എന്നീ പൊലീസ് സ്റ്റേഷനുകളുടെ എസ്എച്ച്ഓമാരുടെ പ്രവർത്തന മികവിന് പാരിതോഷികം നൽകാൻ ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തു.

കാസർകോട് ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകൾക്ക് പാരിതോഷികത്തിന് ശുപാർശ

കാസർകോട് ∙ സംസ്ഥാന പൊലീസ് മേധാവി ജില്ലയിൽ സന്ദർശനം നടത്തിയ വേളയിൽ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകൾക്ക് പാരിതോഷികം നൽകണമെന്ന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, ബേക്കൽ, ആദൂർ, ഹൊസ്ദുർഗ്, ചീമേനി എന്നീ പൊലീസ് സ്റ്റേഷനുകളുടെ എസ്എച്ച്ഓമാരുടെ പ്രവർത്തന മികവിന് പാരിതോഷികം നൽകാൻ ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തു.

കഴിഞ്ഞ 3 മാസത്തെ പ്രവർത്തന മികവാണ് പാരിതോഷികം നൽകുന്നതിന് മാനദണ്ഡം നിശ്ചയിച്ചത്. കാസർകോട്, ബേക്കൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഹരിമരുന്ന് വേട്ടയ്ക്കും ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വർഗീയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാനുള്ള നടപടി സ്വീകരിച്ചതിനും കൂടുതൽ കളവ് കേസുകൾക്ക് തുമ്പുണ്ടാക്കിയതിനുമാണ് പാരിതോഷികം.

ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്രമസമാധാന പരിപാലനത്തിനും ലഹരിമരുന്ന് വേട്ടയ്ക്കും ചീമേനി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യപ്പെട്ട പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തു ശിക്ഷ വാങ്ങിച്ച് കൊടുത്ത നടപടിക്കുമാണ് പാരിതോഷികം ലഭിക്കാൻ പരിഗണിച്ചത്.