രാജീവ്​ ഗാന്ധി വധക്കേസ്​: ജയിൽമോചനമാവശ്യപ്പെട്ട്​ നളിനി സുപ്രീംകോടതിയിൽ

രാജീവ്​ ഗാന്ധി വധക്കേസ്​: ജയിൽമോചനമാവശ്യപ്പെട്ട്​ നളിനി സുപ്രീംകോടതിയിൽ

ചെന്നൈ: രാജീവ്​ഗാന്ധി വധക്കേസി​ൽ ജീവപര്യന്തം തടവിൽ കഴിയുന്ന നളിനി ജയിൽ മോചനമാവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചു. വ്യാഴാഴ്ച സമർപ്പിച്ച ഹരജിയിൽ എ.ജി പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാണ്​ ആവശ്യം. അതുവരെ​ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ആവശ്യ​പ്പെട്ടു. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച്​ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.