രാജസ്ഥാൻ പ്രതിസന്ധി: ​ഗലോട്ടിന്റെ വിശ്വസ്തൻ മന്ത്രി ശാന്തി ധരിവാളിനെതിരെ നടപടി കാരണം കാണിക്കൽ നോട്ടീസ് നൽകും

സമാന്തര യോ​ഗം ചേർന്നത് ധരിവാളിന്റെ വീട്ടിലാണ്. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാൾ ഉന്നയിച്ചിരുന്നു

രാജസ്ഥാൻ പ്രതിസന്ധി: ​ഗലോട്ടിന്റെ വിശ്വസ്തൻ മന്ത്രി ശാന്തി ധരിവാളിനെതിരെ നടപടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ദില്ലി : രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. മന്ത്രി ശാന്തി ധരിവാൾ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ വിശ്വസ്തനാണ് . സമാന്തര യോ​ഗം ചേർന്നത് ധരിവാളിന്റെ വീട്ടിലാണ്. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാൾ ഉന്നയിച്ചിരുന്നു

ഗെലോട്ടിനെതിരെ നടപടി ഉണ്ടാകുമോ?നിരീ​ക്ഷകർ ഇന്ന് റിപ്പോർട്ട് സോണിയക്ക് റിപ്പോർട്ട് നൽകും

ദില്ലി : രാജസ്ഥാനിലെ മുഖ്യമന്ത്രി ചർച്ച അശോക് ഗെലോട്ട് അട്ടിമറിച്ചതിൽ എഐസിസി നിരീക്ഷകർ സോണിയ ഗാന്ധിക്ക് ഇന്ന് വിശദ റിപ്പോ‍ർട്ട് നൽകും. കഴിഞ്ഞ ദിവസം മല്ലികാർജ്ജുൻ ഖാർഗെയും അജയ് മാക്കനും സോണിയയെ കണ്ട് കാര്യങ്ങൾ വിശദമായി ധരിപ്പിച്ചിരുന്നു. ഗെലോട്ടിന്‍റെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നും എംഎൽഎമാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് കിട്ടിയ ശേഷമാകും അച്ചടക്ക നടപടിയിൽ തീരുമാനമുണ്ടാകും

സോണിയയെ കാണാൻ സമയം ചോദിച്ച് ​ഗെലോട്ട് , തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഒരു വിഭാ​ഗം, രാജസ്ഥാനിൽ പരിഹാരം അകലെയോ

ദില്ലി : രാജസ്ഥാൻ കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാൻ സമയം ചോദിച്ചു. 
രാജസ്ഥാനിൽ നടന്നത് അച്ചടക്കലംഘനമെന്ന് ആവർത്തിച്ച് എഐസിസി നിയോ​ഗിച്ച നിരീക്ഷകൻ അജയ് മാക്കൻ രം​ഗത്തെത്തി.എന്നാൽ
മാക്കൻ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്. 

ഇതിനിടെ പ്രശ്ന പരിഹാരത്തിന് കമൽനാഥ് ഗലോട്ടുമായും സച്ചിൻ പൈലറ്റുമായും സംസാരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികൾ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം . എന്നാൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് മധുസൂദൻ മിസ്ത്രി വ്യക്തമാക്കി