ഖത്തർ ലോകകപ്പ്: ‘ബിഗ് മാച്ച് ബിഗ് സ്ക്രീൻ‘ ആവേശക്കടലായി കാസർകോട് സന്ധ്യാരാഗം

സന്ധ്യാരാഗത്തിലെ ദൃശ്യവിസ്മയം; കാസർകോട് ഡബിൾ ഹാപ്പി

ഖത്തർ ലോകകപ്പ്: ‘ബിഗ് മാച്ച് ബിഗ് സ്ക്രീൻ‘  ആവേശക്കടലായി കാസർകോട് സന്ധ്യാരാഗം

കാസർകോട് : കാസർകോട് മെർച്ചൻറ്സ് അസോസിയേഷൻ കാസർകോട് മുൻസിപ്പാലിറ്റിയുമായ് സഹകരിച്ച്  നവംബർ 20 മുതൽ ഡിസംബർ 18 വരെ പുലിക്കുന്നു സന്ധ്യരാഗം ഓഡിറ്റോറിയത്തിൽ നടത്തുന്ന വേൾഡ്കപ്പ് ലൈവ് സ്ട്രീമിംഗ് ‘ബിഗ് മാച്ച് ബിഗ് സ്ക്രീൻ‘ തുടക്കമായി.  ഇന്നലെ രാത്രി 7.30 ക്ക്  ഉദ്‌ഘാടന പരിപാടിയോടെ ആണ് ലൈവ് സ്ക്രീനിംഗ് ആരംഭിച്ചത്. രണ്ടായിത്തിലധികം ആളുകളാണ്  മെർച്ചന്റ്സ് അസോസിയേഷൻ ഒരുക്കിയ ദൃശ്യവിരുന്ന് ആസ്വദിക്കാൻ എത്തിയത്. 

സംഘാടക സമിതി ചെയർമാൻ എൻ എ നെല്ലിക്കുന്ന് MLA പ്രതീകാതമകമായി സ്വിച്ച് ഓൺ ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കായികപ്രേമികളും മൊബൈൽ വെളിച്ചം ഓൺ ചെയ്ത് ഉദ്ഘാടനകർമ്മത്തിൽ പങ്കാളികളായി.

മുൻസിപ്പൽ ചെയർമാൻ അഡ്വ. വി എം മുനീർ  അദ്ധ്യക്ഷനായി. സംഘാടകസമിതി കോർഡിനേറ്റർ എ എ അസീസ് സ്വാഗതവും പ്രസ് ക്ലബ് പ്രസിഡണ്ട് ഹാഷിം നന്ദിയും പറഞ്ഞു. സംഘടക സമിതി രക്ഷാധികാരികളായ കെ. അഹമ്മദ് ഷെരീഫ്, എൻ എ സുലൈമാൻ, കരീം സിറ്റിഗോൾഡ്, ജനറൽ കൺവീനർ: ടി.എ ഇല്ലാസ് ( പ്രസിഡൻറ് കാസർക്കോട് മെർച്ചൻറ്സ് അസോസിയേഷൻ) വർക്കിംഗ് കൺവീനർ : ദിനേഷ് കെ ( ജനറൽ സെക്രട്ടറി കാസർക്കോട് മെർച്ചന്റസ് അസോസിയേഷൻ ). വൈസ്  ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, മാഹിൻ കോളിക്കര, അൻവർ ടി.എ, കൺവീനർമാർ: വരപ്രസാദ്, മുനീർ.എം.എം ,ഹാരിസ് .സി .കെ ,ശശിധരൻ.കെ. ,അജിത്ത്കുമാർ .സി .കെ ,ഷറഫുദ്ധീൻത്വയിബ , മജീദ് .ടി .ടി , റൗഫ് പള്ളിക്കാൽ അബ്ദുൾ ലത്തീഫ് .കെ .എ.  ട്രഷറർ ,അബ്ദുൾ നെഹീം  അങ്കോള , ബിഗ് മാച്ച് ബിഗ് സ്ക്രീന്റെ മുഖ്യ സ്പോൺസർമരായ അഷറഫ് AIWA, ഷിഹാബ് സൽമാൻ , Wellfit group പ്രതിനിധികൾ , Citygold group പ്രതിനിധികൾ, kVVES ജില്ല ജനറൽ സെക്രട്ടറി കെ ജെ സജി,  വൈസ് പ്രസിഡണ്ട് ഹരിഹരസുധൻ കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിങ് പ്രസിഡണ്ട്  നിസാർ  city cool കാസർകോട് മർച്ചൻ്റ്സ് പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയവർ ഉദ് ഘാടന പരിപാടികളിൽ സംബന്ധിച്ചു.

ലൈവ് സ്‌ക്രീനിങ്ങിനായി 432 സെക്വയർ ഫീറ്റ് പിക്സൽ 3 എഡിഎൽ ഇ ഡി വാൾ ആണ് സന്ധ്യാരാഗത്തിൽ സ്ഥാപിച്ചത്. ഖത്തറിൽ വച്ചു നടക്കുന്നു 64 മൽസരങ്ങളും  ലൈവ് സ്ട്രീമിംഗ് ചെയ്യും. കൂടാതെ മൽസരങ്ങൾ ഇല്ലാത്ത ദിവസങ്ങളായ Dec 8,12,13,16 തിയതികളിലും ഫൈനൽ മൽസരത്തിന്റെ പിറ്റെ ദിവസമായ Dec 19 തിയ്യതിയിലും മ്യൂസിക്ക് ഇവന്റുകൾ സംഘടിപ്പിക്കും