'പൊതുയിടം എന്റെതും' സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

കാസറഗോഡ് -ഇന്റർ നാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് റ്റു വുമൺ  ആൻഡ് ഗേൾ  മുതൽ, വനിത ദിനം വരെ നീണ്ടു നിന്ന സ്ത്രീകളുടെ രാത്രി നടത്ത പരിപാടിയുടെ സമാപന ചടങ്ങ് നടന്നു

'പൊതുയിടം എന്റെതും' സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : 'പൊതുയിടം എന്റെതും' എന്ന ഓർമപ്പെടുത്തലുമായി രാത്രി നടത്തം സംഘടിപ്പിച്ചു. കാസറഗോഡ് -ഇന്റർ നാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗൈൻസ്റ്റ് റ്റു വുമൺ  ആൻഡ് ഗേൾ  മുതൽ, വനിത ദിനം വരെ നീണ്ടു നിന്ന സ്ത്രീകളുടെ രാത്രി നടത്ത പരിപാടിയുടെ സമാപന ചടങ്ങ് നടന്നു. വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസർഗോഡ്, ഐസിഡിഎസ് പ്രോജക്ട് കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രാത്രി നടത്തം സമാപന പരിപാടി സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്  നഗരസഭ പരിസരത്ത് നിന്നാരംഭിച്ച് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരം വരെ വിവിധ വഴികളിലൂടെ സ്ത്രീകൾ ഒറ്റയായി നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേ്സൺ സുജാത കെ.വി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത.കെ ഉത്ഘാടന ചടങ്ങിന് അധ്യക്ഷസ്ഥാനം വഹിച്ചു. മഹിളാ ശക്തി കേന്ദ്ര വനിത ക്ഷേമ ഓഫീസർ സുന എസ് ചന്ദ്രൻ  സ്വാഗതം ചെയ്തു. കാഞ്ഞങ്ങാട്  സബ്ബ് കലക്ടർ ഡി. ആർ. മേഘശ്രീ IAS മുഖ്യാതിഥിയായി. സാമൂഹ്യനീതി ഓഫീസർ  ഷീബ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ശക്തികേന്ദ്ര ജില്ലാ കോഡിനേറ്റർ  ശില്പ .കെ ഉദ്ഘാടന ചടങ്ങ്  മോഡറേറ്റ് ചെയ്തു.
ലക്ഷ്മി തമ്പാൻ മെമ്പർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കിഷോർ കുമാർ കെ എം (ജൂനിയർ സ്റ്റാറ്റിസ്റ്റിക് ഇൻസ്പെക്ടർ ഐസിഡിഎസ് ജില്ല പ്രോഗ്രാം ഓഫീസ്), മോഹൻദാസ് വയലാംകുഴി(ഫൗണ്ടർ, ബെറ്റർ ലൈഫ് ഫൗണ്ടേഷൻ), വിപിൻ പവിത്രൻ (നാഷണൽ ന്യൂട്രീഷൻ മിഷൻ) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കാഞ്ഞങ്ങാട് ICDS , ശിശു വികസന പദ്ധതി ഓഫീസർ ബേബി നന്ദി അർപ്പിച്ചു. അംഗനവാടി വർക്കർ, അംഗനവാടി ഹെൽപ്പർ, സ്കൂൾ കൗൺസിലേഴ്സ്, വനിതാ ശിശു വികസന ഓഫീസ് സ്റ്റാഫ്, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, കോളേജ് സ്റ്റുഡൻസ് എന്നിവർ  രാത്രി നടത്തത്തിൽ പങ്കെടുത്തു.