കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ പൊലീസ് കേസ് ; ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന് പരാതി

ഷെഫീർ നൽകിയ പരാതിയിൽ വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി

കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ പൊലീസ് കേസ് ; ഓഫീസ് ജീവനക്കാരിയെ മർദിച്ചെന്ന് പരാതി

തിരുവനന്തപുരം : കെ പി സി സി സെക്രട്ടറി(kpcc secretary) ബി ആർ എം ഷെഫീറിനെതിരെ (brm shafeer)പൊലീസ് കേസ്(police case). ഷെഫീറിൻറെ അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. 

ഷെഫീർ നൽകിയ പരാതിയിൽ  വനിത ക്ലർക്കിനെതിരെയും നെടുമങ്ങാട് പൊലീസ് കേസെടുത്തു. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതി. ഷെഫീർ പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പൊലിസിനെ സമീപിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ. അന്ന് ഇലക്ഷൻ പ്രചരണത്തിന് ഫണ്ട് ഇല്ലാത്തതിനാൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു. ഇപ്പോൾ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമാണ്.