പ്ലസ് വൺ സീറ്റ് ക്ഷാമം: msf കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി എൻ.എ നെല്ലിക്കുന്ന് എം.എൽ.എക്ക് നിവേദനം നൽകി

പ്ലസ് വൺ സീറ്റ് ക്ഷാമം: msf  കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി എൻ.എ നെല്ലിക്കുന്ന് എം.എൽ.എക്ക് നിവേദനം നൽകി

കാസർകോട് നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് അനുവദിക്കുക എന്ന ആവിശ്യമുന്നയിച്ച് എം.എസ്.എഫ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി കാസർകോട് എം.എൽ.എ എം. എൻ.എ നെല്ലിക്കുന്നിന് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് നിവേദനം നൽകി. മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസ്സായ 2000 തോളം വിദ്യാർത്ഥികൾക്ക് നിലവിൽ പ്ലസ് വൺ സീറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഇതിന് കൃത്യമായ പരിഹാരം കാണാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് msf ആവശ്യപെട്ടു...
ജില്ലാ സെക്രട്ടറി സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മാർപാനടുക്ക, ഫാഹിസ്, അഷ്ഫാഖ് തുടങ്ങിയവർ സംബന്ധിച്ചു