പെരിയയിലെ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തിയപ്പോൾ വാതിൽ അകത്തുനിന്നടച്ച നിലയിലായിരുന്നു.

കാഞ്ഞങ്ങാട്: പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ പുളിക്കൽ അരങ്ങനടുക്കത്തെ ബാബു-ലത ദമ്പതികളുടെ മകൻ ഭവീഷ്(16)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. വീട്ടുകാരെത്തിയപ്പോൾ വാതിൽ അകത്തുനിന്നടച്ച നിലയിലായിരുന്നു. ഇതെ തുടർന്നു വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സംഭവം കാണുന്നത്. ഉടൻ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഭവിത്, ഭവിത.