പെരിയ ദേശീയപാതയിലെ അടിപ്പാത തകർന്നത് കോൺക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടർന്ന്'; എൻഐടി സംഘം റിപ്പോർട്ട് കൈമാറി

പെരിയ ദേശീയപാതയിലെ അടിപ്പാത തകർന്നത് കോൺക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടർന്നാണെന്ന്  അന്വേഷണം നടത്തിയ എൻഐടി സംഘം ദേശീയപാത അതോറിറ്റിക്ക് റിപോർട് നൽകി

പെരിയ ദേശീയപാതയിലെ അടിപ്പാത തകർന്നത് കോൺക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടർന്ന്'; എൻഐടി സംഘം റിപ്പോർട്ട് കൈമാറി

കാസർകോട്: പെരിയ ദേശീയപാതയിലെ അടിപ്പാത തകർന്നത് കോൺക്രീറ്റ് തട്ടിലെ ബലക്കുറവിനെ തുടർന്നാണെന്ന്  അന്വേഷണം നടത്തിയ എൻഐടി സംഘം ദേശീയപാത അതോറിറ്റിക്ക് റിപോർട് നൽകി. കോൺക്രീറ്റിന്റെ ഭാരം താങ്ങാനുള്ള ശേഷി തട്ടിനുണ്ടായിരുന്നില്ലെന്നും ഇനിയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് ഇത്തരം തട്ടുകൾ ഒഴിവാക്കമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൂറത്കൽ എൻഐടിയിലെ അധ്യാപകരടങ്ങുന്ന വിദഗ്ധ സംഘമാണ് അപകടം നടന്ന സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് പെരിയ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അടിപ്പാത തകർന്ന് വീണത്. സംഭവം നടക്കുമ്പോൾ ഏഴിലധികം തൊഴിലാളികൾ വർക് സൈറ്റിലുണ്ടായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘാ കൺസ്ട്രക്ഷൻ കംപനിയാണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള നിർമാണ പ്രവർത്തനം ഏറ്റെടുത്തത്. സംഭവത്തിൽ കംപനി അധികൃതർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു.