വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ്

വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി▪️ വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മുംബൈ മലയാളിയായ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ് കോടതി നടപടിയുണ്ടായത്.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെന്നാണ് പരാതിക്കാരന്റെ ആരോപണം. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു