നീറ്റ് പി.ജി പരീക്ഷ മാറ്റില്ല; വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം തള്ളി സുപ്രീംകോടതി. മേയ് 21ന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ ഡോക്ടർമാർ നൽകിയ ഹരജിയാണ് കോടതിക്ക് മുന്നിലെത്തിയത്. ഐ.എം.എയും പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021ലെ നീറ്റ് കൗൺസിലിങ്ങിന് ശേഷം നീറ്റ് പി.ജി പരീക്ഷക്കായി ഒരുങ്ങാൻ സമയമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.