മൗലവി ഉംറ ഗ്രൂപ്പ് മദീനയിലെത്തി

മൗലവി ട്രാവൽസ് വിസയിൽ മിസ്രിയ ഗ്രൂപ്പ് ഹാജിമാർ ഈ ഹിജ്റ വർഷത്തിലെ പ്രാരംഭ ദിനത്തിൽ പ്രവാചക നഗരിയായ മദീനയിലെത്തി. മദീനയിലെ ഈ വർഷത്തെ ആദ്യത്തെ തീർത്ഥാടകർ എന്ന നിലയിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മർകസിയ ഏരിയലിലെ സ്കൈവ്യു ഹോട്ടലിൽ അൽ റയ്യാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സഹൽ ഖാൻ്റെ സാന്നിദ്ധ്യത്തിൽ ഓണർ ഹമദ് ഫാറുഖ് താക്കോൽ കൈമാറി. മൂന്ന് ദിവസത്തെ താമസത്തിന് ശേഷം ഉംറക്ക് വേണ്ടി മക്കയിലേക്ക് തിരിക്കും. ജിദ്ദയിൽ നിന്നാണ് ഹാജിമാരുടെ മടക്കം.