വിവാഹാഭ്യർഥന നിരസിച്ചു; വിവാഹമോചിതയായ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം ​ഗുരുതര പരിക്ക്

വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമായ 32 കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹാഭ്യർഥന നിരസിച്ചു; വിവാഹമോചിതയായ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം  ​ഗുരുതര പരിക്ക്

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വിവാഹമോചിതയും മൂന്ന് കുട്ടികളുടെ മാതാവുമായ 32 കാരിക്കുനേരെയാണ് ആക്രമണമുണ്ടായത്. യുവതി വലതു കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.യുവതി  അപകടനില തരണം ചെയ്തെന്നും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചെന്നും സുഖം പ്രാപിക്കുമെന്നും ബെം​ഗളൂരു സൗത്ത് ഡിസിപി ഹരീഷ് പാണ്ഡെ പറഞ്ഞു. അഹമ്മദ് (36) എന്നയാളാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വർഷത്തോളമായി ഇരുവരും പരസ്‌പരം അറിയാമെന്നും ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണെന്നും  പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ കുറേ ദിവസമായി ഇയാൾ യുവതിയെ വിവാഹം കഴിക്കാനായി നിർബന്ധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ വിവാഹാഭ്യർഥന യുവതി നിരസിച്ചതോടെ ഇയാൾ യുവതിയെ മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന് ഡിസിപി പറഞ്ഞു. രണ്ട് മാസം മുമ്പ് ബംഗളൂരുവിൽ സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് സംഭവം. സംഭവത്തിൽ പ്രതിയെ തമിഴ്‌നാട്ടിലെ ആശ്രമത്തിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.