മദ്ഹേ മദീന റബീഹ് സംഗമം ഒക്ടോബർ 1ന് അബുഹയിൽ കെ എം സി സി യിൽ

മദ്ഹേ മദീന റബീഹ് സംഗമം ഒക്ടോബർ 1ന്   അബുഹയിൽ കെ എം സി സി യിൽ

ദുബായ് ദുബായ് കെ എം സി സി കാസറഗോഡ്  ജില്ലാ കമ്മിറ്റിയുടെ ആഭിമിഖ്യത്തിൽ  അന്ത്യ പ്രവാചകൻ 
മുഹമ്മദ് നബി കരീം  തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ 
അവ്വൽ  മാസത്തിൽ ഒക്ടോബർ 1ന്നു 
 ശനിയാഴ്ച    രാത്രി 8 മണിക്ക് അബു  ഹയിൽ  കെ എം സി സി ഓഡിറ്റോറിയത്തിൽ  വെച്ച്  മദ്ഹേ മദീന റബീഹ് സംഗമം സംഘടിപ്പിക്കാൻ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു 
പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി  അധ്യക്ഷത  വഹിച്ചു  ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു 
സ്നേഹം സേവനം സമർപ്പണം യു എ ഇ കെ എം സി സി ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ ഊര്ജിതമാകാനും തീരുമാനിച്ചു 
കാസറഗോഡ് ജില്ലയിലെ ദുബായിലുള്ള മുസ്ലിം ലീഗ് പ്രവർത്തകർക്കും അനുഭാവികൾക്കും അവരുടെ കുടുംബങ്ങൾക്കും യു എ ഇ കെ എം സി സി മെമ്പർഷിപ് നൽകി കൊണ്ട്  ക്യാമ്പയിൻ ശക്തിപ്പെടുത്താൻ  സജീവമായി രംഗത്തുള്ള  കാസറഗോഡ് ജില്ലയിലെ ദുബായ് കെ എം സി സി യുടെ അഞ്ചു മണ്ഡലം കമ്മിറ്റിയെയും മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികളെയും  മെമ്പർഷിപ് ഏജന്റുമാരെയും  നിരീക്ഷകന്മാരെയും  
ദുബായ് കെ എം സി സി കാസറഗോഡ് 
ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു  ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ട്രഷറർ 
ഹനീഫ് ടി ആർ , ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ . ജില്ലാ ഭാരവാഹികളായ 
മഹ്മൂദ് ഹാജി പൈവളിഗെ , സി എച് നൂറുദ്ദീൻ ,യൂസുഫ് മുക്കൂട് .ഫൈസൽ മൊഹ്സിന് തളങ്കര . അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ . ഹസൈനാർ ബീജന്തടുക്ക ,
അഷ്‌റഫ് പാവൂർ തുടങ്ങിയവർ  പ്രസംഗിച്ചു 
സെക്രട്ടറി. മഹ്മൂദ് ഹാജി പ്രാർത്ഥനയും ഹസൈനാർ ബീജന്തടുക്ക  നന്ദിയും  പറഞ്ഞു