എം.ഡി.എം.എ. മയക്കുമരുന്നുമായി വില്പനയ്ക്കെത്തിയ മൂന്നു കാസർകോട് സ്വദേശികളെ ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു

എം.ഡി.എം.എ. മയക്കുമരുന്നുമായി വില്പനയ്ക്കെത്തിയ മൂന്നു കാസർകോട് സ്വദേശികളെ ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു

ഉദുമ : വില്പനയ്ക്കെത്തിച്ച മൂന്നുഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മൂന്നുപേരെ ബേക്കൽ പോലീസ് അറസ്റ്റു ചെയ്തു. കാസർകോട് നീർച്ചാൽ അരിയപ്പാടി കോട്ട ഹൗസിലെ സി.എ.അഹമ്മദ് അർഫാത് (25), ഷിറിബാഗിലു കുളത്തിങ്കര വീട്ടിലെ എം.അബ്ദുൾ റഹ്‌മാൻ (53) നീർച്ചാൽ അരിയപ്പാടി ബാപ്പാലിപ്പൊനം വീട്ടിൽ കെ.എ.മുഹമ്മദ് ജാഫിർ (26) എന്നിവരെയാണ് ബേക്കൽ എസ്.ഐ. എം.രജനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ, ഇലക്ട്രോണിക് ത്രാസ്, ഗോളാകൃതിയുള്ള ഗ്ലാസ്ട്യൂബ്, 1000 രൂപ തുടങ്ങിയവയും പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കോട്ടിക്കുളം ജുമാ മസ്ജിദിൻറെ കമാനത്തിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന കാർ പോലീസ് വാഹനം കണ്ടതോടെ പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചുപോകാൻ ശ്രമിച്ചിരുന്നു. പോലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞ് കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ.യും അനുബന്ധ സാധനങ്ങളും കണ്ടെത്തിയത്. പ്രൊബേഷൻ എസ്.ഐ. കെ.സാലിം, സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ബൈജു, ഡ്രൈവർ സരീഷ് എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു.