സ്നേഹം സേവനം സമർപ്പണം കെ എം സി സി മെമ്പർഷിപ് ക്യാമ്പയിനിൽ പങ്കാളികളാകുക സലാം കന്യപ്പാടി

സ്നേഹം സേവനം സമർപ്പണം കെ എം സി സി മെമ്പർഷിപ്  ക്യാമ്പയിനിൽ  പങ്കാളികളാകുക   സലാം കന്യപ്പാടി

ദുബായ് 
സമാനതകളില്ലാത്ത പ്രവർത്തന മേഘലകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു ,സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ  ജീവകാരുണ്യ     പ്രവർത്തനങ്ങളിലൂടെ     മഹാ ചരിത്രം സൃഷ്ടിച്ചു   മുന്നേറുന്ന പ്രവാസ ലോകത്തെ മുസ്ലിം ലീഗന്റെ പോഷക സംഘടനയായി പ്രവാസികളുടെ ജനഹൃദയങ്ങളിൽ കുടിയേറിയ  കെ എം സി സിയുടെ 2022  2025 വർഷത്തേക്കുള്ള സ്നേഹം സേവനം സമർപ്പണം എന്ന പ്രേമേയത്തിലുള്ള മെമ്പർഷിപ് ക്യാമ്പയിനിൽ പ്രവാസ ലോകത്തുള്ള മുഴുവൻ മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളും മെംബെര്ഷിപ്പിന്റെ ഭാഗമാകണമെന്നും ക്യാമ്പയിൻ വൻ വിജയമാകണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു 
ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പിലാംങ്കട്ട  അധ്യക്ഷം വഹിച്ചു  ജനറൽ  സെക്രട്ടറി എം എസ് ഹമീദ് ഗോളിയടുക്ക,സ്വാഗതം പറഞ്ഞു 
2022 - 2025 വർഷത്തേക്കുള്ള യു എ ഇ  കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ എം സി സി  ബദിയടുക്ക പഞ്ചായത്ത് തല ഉൽഘടനം പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് പിലാങ്കട്ടയെ ചേർത്തു കൊണ്ട് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി  സലാം കന്യപ്പാടി നിർവഹിച്ചു  

മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ദുബായിലെ മുഴുവൻ സ്ഥലങ്ങളിലുമുള്ള ബദിയടുക്ക പഞ്ചായത്തിലെ പ്രവാസി മെമ്പർമാർക്ക് മെമ്പർഷിപ്പ് ലഭ്യമാക്കുന്നതിനായി ഗൃഹ സമ്പർക്ക പരിപാടി  സംഘടിപ്പിക്കാനും  മെമ്പർഷിപ്  ക്യാമ്പയിൻ വൻ വിജയമാകാനും തീരുമാനിച്ചു   
ദുബായ് കെ എം സി സി വെൽഫെയർ സ്‌കീം ചെയർമാൻ ഹസൈനാർ ബീജന്തടുക്ക വെൽഫെയർ സ്‌കീം വിശദീകരിച്ചു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സിദീഖ് ചൗക്കി  , ട്രഷറർ 
സത്താർ ആലംമ്പാടി, മണ്ഡലം  വൈസ് പ്രസിഡന്റ് അബ്ദുള്ള അലാബി ബെളിഞ്ചം, മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ സിദീഖ് പള്ളത്തടുക്ക , റസാക്ക് ബദിയടുക്ക, അസീസ് ചിമിലിയടുക്കം, മൊയ്‌ദു മലങ്കര,അബുദുൽ അബ്ദുള്ള പെർഡാല
ഷാഫി ഗോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു.  മുനീഫ് ബദിയടുക്ക  പ്രാർത്ഥനയും  പഞ്ചായത്ത് സെക്രട്ടറി 
റസാക്ക് ബദിയടുക്ക, നന്ദിയും പറഞ്ഞു