കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു; 10 പേർക്ക് പരിക്ക്

പരിക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ധുവിനെ മൈസൂരുവിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരണപ്പെടുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു; 10 പേർക്ക് പരിക്ക്

സുള്ള്യ: സുള്ള്യയിൽ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സുള്ളിയ താലൂക്കിലെ ആറണ്ടത്തോട് കല്ലുഗുണ്ടിക്ക് സമീപമാണ് അപകടം നടന്നത്. മൈസൂരില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. 
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ സിദ്ധുവിനെ മൈസൂരുവിലേക്ക് മാറ്റുന്നതിനിടെ വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഇരിപ്പിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതുമൂലമുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണം. സിദ്ധുവിന്റെ രണ്ട് കാലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ആറുപേരെ നാട്ടുകാര്‍ ഉടന്‍ സുള്ള്യ സര്‍ക്കാര്‍ ആസ്പത്രിയിലേക്കും മറ്റുള്ളവരെ കെവിജി ആസ്പത്രിയിലേക്കും മാറ്റി.