സ്വന്തമായി വിമാനം നിർമിച്ച് ലണ്ടൻ മലയാളി; നോക്കി പഠിച്ചത് യൂട്യൂബ് വഴി

ഫോർഡ് കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് അശോക് താമരാക്ഷൻ

സ്വന്തമായി വിമാനം നിർമിച്ച് ലണ്ടൻ മലയാളി; നോക്കി പഠിച്ചത് യൂട്യൂബ് വഴി

യാത്ര ചെയ്യാൻ സ്വന്തമായി വിമാനം നിർമിച്ച് ലണ്ടൻ മലയാളി എൻജിനീയർ. നാലുപേർക്കു യാത്ര ചെയ്യാവുന്ന വിമാനമാണ് അശോക് താമരാക്ഷൻ എന്ന മെക്കാനിക്കൽ എഞ്ചിനീയർ നിർമിച്ചത്. സ്വയം നിർമിച്ച വിമാനത്തിൽ ഇതിനകം വിവിധ രാജ്യങ്ങളിലേക്ക് പറക്കുകയും ചെയ്തു ഇദ്ദേഹം. മുൻ എം.എൽ.എ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകനാണ് അശോക് താമരാക്ഷൻ.

കോവിഡ് ലോക്ഡൗണിലാണു വിമാനം നിർമിക്കാനുള്ള ആശയം മനസ്സിൽ ഉദിച്ചതെന്നു അശോക് പറയുന്നു. ബ്രിട്ടിഷ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽനിന്നു നേരത്തേ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. ലണ്ടനിലെ വീട്ടിൽ താൽക്കാലിക വർക്‌ഷോപ് നിർമിച്ചു.2019 മേയിൽ തുടങ്ങിയ നിർമാണം 2021 നവംബർ 21നു പൂർത്തിയായി. ലൈസൻസ് ലഭിക്കാൻ 3 മാസത്തെ പരീക്ഷണ പറക്കൽ. കഴി‍‍ഞ്ഞ ഫെബ്രുവരി ഏഴിന് ആദ്യ പറക്കൽ ലണ്ടനിൽ, 20 മിനിറ്റ്. മേയ് ആറിനു കുടുംബത്തോടൊപ്പം ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.