ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു. സിസിടിവി ദൃശ്യങ്ങൾ

Large scale robbery at gold trader's house in Guruvayur, 3 kg of gold and cash stolen, CCTV footage

ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച.  മൂന്ന് കിലോ സ്വർണ്ണവും പണവും കവർന്നു. സിസിടിവി ദൃശ്യങ്ങൾ

കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.