കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം: ഫർഹാനയുടെ സഹോദരൻ ഷുക്കൂർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം: ഫർഹാനയുടെ സഹോദരൻ ഷുക്കൂർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് കൊല്ലപ്പെട്ട വ്യവസായി സിദ്ധിഖിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഫർഹാനയുടെ സഹോദരനിലേക്കും അന്വേഷണം നീളുന്നു. ഷിബിലിയെയും ഫർഹാനയെയും ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഫർഹാനയുടെ സഹോദരൻ ഷുക്കൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ എരഞ്ഞിപ്പാലത്തെ ടൂറൊസ്റ് ഹോമിലേക്ക് ട്രോളി ബാഗുമായി ഷുക്കൂർ പോകുന്ന CCTV ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാലക്കാട് ചളവറയിലെ വീട്ടിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഷുക്കൂറിനെ പിടികൂടിയത്.

ഇതിനിടെ, കഴിഞ്ഞ മാസം പതിനെട്ടിന് അച്ഛനെ കാണാതായ ശേഷം അക്കൗണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ പിന്വലിക്കപ്പെട്ടെന്ന് സിദ്ധിഖിന്റെ മകൻ ഷഹദ് മാധ്യമങ്ങളോട് വ്യക്തമാക്കി. പതിനഞ്ച് ദിവസം മുൻപ് മാത്രമാണ് നിലവിൽ കസ്റ്റഡിയിലുള്ള ഷിബിൻ സിദ്ധിഖിന്റെ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചത്. ഈ ഷിബിലിനെ ജോലിയിൽ നിന്ന് ഈ മാസം 18 ന് പുറത്താക്കിയിരുന്നു എന്നും മകൻ വ്യക്തമാക്കി. അതിന് ശേഷമാണ് അച്ഛനെ കാണാതായെതെന്നും മകൻ വ്യക്തമാക്കി. പതിനെട്ടാം തിയതി മുതൽ തന്നെ സിദ്ധിക്കിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും മകൻ കൂട്ടിച്ചേർത്തു

ഈ മാസം പതിനെട്ടിനാണ് സിദ്ധിക്കിനെ കാണാതാകുന്നത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തെ പറ്റി വിവരങ്ങൾ ലഭിക്കാത്തതിനാൽ കുടുംബം പൊലീസിൽ പരാതി നൽകി. എടിഎം വഴി പണം നഷ്ടമായതായും എല്ലാ ദിവസവും പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നതായും സിദ്ധിക്കിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ധിക്കിനെ കാണാതായതോടെ അക്കൗണ്ടിൽ നിന്നും നഷ്ട്ടപെട്ടന്ന മകൻ ഷഹദ് പറഞ്ഞു. കൂടാതെ സിദ്ധിക്കിനെ കാണാതായതിന് ശേഷം കടയിൽ നിന്നും പണം നഷ്ടപ്പെട്ടിരുന്നു എന്നും മകൻ വ്യക്തമാക്കി.

സംഭവത്തിൽ ട്രോളി ബാഗ് കണ്ടെത്തിയാതായി സൂചന. അട്ടപ്പാടിയിൽ ഒൻപതാം വളവിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. രണ്ട് പെട്ടികളിലായാണ് മൃതദേഹ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ട്രോളി കണ്ടെത്തിയത് അന്വേഷണത്തിൽ വഴി തിരിവുണ്ടാക്കും