ഹവാല ഇടപാടുകളുടെ കേന്ദ്രമായി കാസർകോട്ടെ അതിർത്തി പ്രദേശങ്ങൾ; ഇതുവരെ പിടികൂടിയത് ഒന്നരക്കോടിയോളം രൂപ

നാലു മാസം മുമ്പ് സമ്പത്ത്യ ഇടപാടുകളുടെ തർക്കത്തെ തുടർന്ന് സീതാംകോളി സ്വദേശി അബൂബക്കർ സിദ്ദിഖിനെ ക്വട്ടെഷൻ സംഘം കൊലപ്പെടുത്തിയത്, കഴിഞ്ഞ ദിവസം അടുക്കത്ത്ബയൽ സ്വദേശി മജീദിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലും ഇതേ പശ്ചാത്തലമാണ്.

ഹവാല ഇടപാടുകളുടെ കേന്ദ്രമായി കാസർകോട്ടെ അതിർത്തി പ്രദേശങ്ങൾ; ഇതുവരെ പിടികൂടിയത് ഒന്നരക്കോടിയോളം രൂപ

കാസർകോട് (www.kasaragodtimes.com 10 nov 2022): ഹവാല ഇടപാടുകളുടെ കേന്ദ്രമായി കാസർകോട്ടെ അതിർത്തി പ്രദേശങ്ങൾ. ഈ വർഷം ഇതുവരെ പിടികൂടിയത് ഒന്നരക്കോടിയോളം രൂപയാണ്. കർണാടക അതിർത്തി പ്രദേശമായ മഞ്ചേശ്വരമാണ് ജില്ലയിലെ ഹവാല ഇടപാടുകളുടെ പ്രധാന കേന്ദ്രം. ഈ വർഷം ജില്ലയിൽ രജിസ്റ്റർ ചെയ്ത 11 കേസുകളിൽ 9 എണ്ണവും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലാണ്. 11 കേസുകളിലായി 1.52 കോടി രൂപയാണ് പിടികൂടിയത്. മഞ്ചേശ്വരത്ത് മാത്രം 9 കേസുകളിലായി 1.28 കോടി രൂപയാണ് പിടികൂടിയത്. മഞ്ചേശ്വരം കഴിഞ്ഞാൽ ഹൊസ്ദുർഗ് ആണ് മറ്റൊരു ഇടാപാട് കേന്ദ്രം. ഇവിടെ രണ്ടു കേസുകളിലായി 28 ലക്ഷം രൂപയാണ് പിടികൂടിയത്.
ഇടനിലക്കാർക്ക് വലിയ തുക വരുമാനമായി ലഭിക്കുന്നതിനാൽ ദിനംപ്രതി കൂടുതൽ പേർ ഇടപാടുകളുടെ ഭാഗമാകുന്നു എന്നാണ് കണ്ടെത്തൽ. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നത് കൂടുതലും യുവാക്കളാണ് എന്നത് യാത്രത്ഥ്യമാണ്. 
ഹവാല ഇടപാടുകളുടെ മറവിൽ ഗുണ്ടാ സംഘങ്ങളും ക്വട്ടേഷൻ സംഘനകളും സജീവമാണ്. നാലു മാസം മുമ്പ് സമ്പത്ത്യ ഇടപാടുകളുടെ തർക്കത്തെ തുടർന്ന് സീതാംകോളി സ്വദേശി അബൂബക്കർ സിദ്ദിഖിനെ ക്വട്ടെഷൻ സംഘം കൊലപ്പെടുത്തിയത്, കഴിഞ്ഞ ദിവസം അടുക്കത്ത്ബയൽ സ്വദേശി മജീദിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലും ഇതേ പശ്ചാത്തലമാണ്. ഹവാല ഇടപാടുകൾ മാത്രമല്ല അതിനെ ചൊല്ലിയുള്ള കുറ്റകൃത്യങ്ങളും ജില്ലയിൽ വ്യാപകമാവുകയാണ്.