കാസർകോട് സ്വദേശിയായ വിദ്യാർത്ഥി സാക്കിർ ഇസ്സുദ്ദീന് മോഡൽ യുഎൻ ഡിബേറ്റിൽ

കാസർകോട് സ്വദേശിയായ വിദ്യാർത്ഥി സാക്കിർ ഇസ്സുദ്ദീന് മോഡൽ യുഎൻ ഡിബേറ്റിൽ

ജിദ്ദ : ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡൽ ഡിബേറ്റ് മത്സരത്തിൽ പ്രവാസി മലയാളി വിദ്യാർത്ഥി പങ്കെടുത്ത് പ്രസംഗിച്ചത് അഭിമാനമായി .ജിദ്ദയിലെ അമേരിക്കൻ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാസർകോട് കുമ്പള സ്വദേശി സാക്കിർ ഇസ്സുദ്ധീനാണ് അവസരം ലഭിച്ചത് .ജപ്പാനെ പ്രതിനിദാനം ചെയ്ത് സംഘർഷം വർധിപ്പിക്കുന്നതിൽ വജ്രങ്ങളുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു ഡിബേറ്റ് അരങ്ങേറിയത് .നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിലാണ് മികച്ച പ്രകടനം കാഴ്ച വെച്ചത് .അവസാന റൌണ്ട് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആറു വിദ്യാർത്ഥികളിൽ ഒരാളായിരുന്നു .മത,സാമൂഹിക,സാംസ്‌കാരിക രംഗത്തെ സജീവ സാനിധ്യവും വിവിധ രാജ്യങ്ങളിൽ വ്യവസായ സംരംഭകനും കാസർകോട് ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ ഇസ്സുദ്ധീൻ മുഹമ്മദിന്റെ ഇളയ പുത്രനാണ് സാക്കിർ ഇസ്സുദ്ധീൻ.മുൻപ് ഹിറ ഇന്റർനാഷണൽ സ്കൂളിലും ഷാർജയിലെ അംബാസഡർ സ്കൂളിലും ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലും പ്രാഥമിക ക്ലാസ്സുകളിൽ പഠനം നടത്തിയിരുന്നു .മർയംബി ഇസ്സുദ്ധീനാണ് മാധവ്,ഫാത്തിമ മനാൽ,മറിയം മിലോഫ,സൈനബ ഇസ്സുദ്ധീൻ മുഹമ്മദ് അമീൻ,സുൽത്താൻ ഇസ്സുദ്ധീൻ എന്നിവർ സഹോദരങ്ങളാണ്.