കാസർകോട് മെഡിക്കൽ കോളേജ്; മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു

മൊഗ്രാൽ യൂനാനി ഡിസ്‌പെൻസറി പുതിയ ഐ പി ബ്ലോക്ക് ഉദ്‌ഘാടനം ചെയ്ത തിരിച്ച് പോകുമ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. 

കാസർകോട് മെഡിക്കൽ കോളേജ്; മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു

കാസർകോട് : കാസർകോട് മെഡിക്കൽ കോളേജ് യാഥ്യാർത്ഥമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് നേരെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ മൊഗ്രാൽ പുത്തൂരിൽ വെച്ചായിരുന്നു മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയത്. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര ഭാരവാഹികളായ ജലീൽ തുരുത്തി,റഹ്മാൻ തൊട്ടാൻ,മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ്  തുരിത്തി എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്
മൊഗ്രാൽ യൂനാനി ഡിസ്‌പെൻസറി പുതിയ ഐ പി ബ്ലോക്ക് ഉദ്‌ഘാടനം ചെയ്ത തിരിച്ച് പോകുമ്പോഴായിരുന്നു യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.