രാഹുൽ ഗാന്ധി ഇ ഡി ക്കു മുന്നിൽ ചോദ്യം ചെയ്യൽ അഞ്ചാം ദിവസം ഇന്നും മണിക്കൂറുകൾ നീണ്ടേക്കും

രാഹുലിനെ ഇതുവരെ ചോദ്യം ചെയ്തത് 42 മണിക്കൂര്‍. എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്.

രാഹുൽ ഗാന്ധി ഇ ഡി ക്കു മുന്നിൽ ചോദ്യം ചെയ്യൽ അഞ്ചാം ദിവസം ഇന്നും മണിക്കൂറുകൾ നീണ്ടേക്കും

ദില്ലി; നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഹാജരായി.രാവിലെ 11 മണിക്കാണ് രാഹുല്‍ എത്തിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വന്നത്. ചോദ്യം ചെയ്യലിനായി രാഹുല്‍ ഇഡി ഓഫീസിലേക്ക് കയറിയതോടെ  പ്രിയങ്ക മടങ്ങി. ഇന്നലെ രാത്രി 11 മണിയോടെയാണ് നാലം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. ഇന്നും ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടേക്കും. ഇ ഡി നടപടിക്കെതിരെ എഐസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.