കേരളത്തിൽ പെട്രോളിന് 10.40 രൂപ. ഡീസലിന് 7.37 രൂപ കുറയും; എൽപിജിക്ക് സബ്സിഡി

കേരളത്തിൽ പെട്രോളിന് 10.40 രൂപ.  ഡീസലിന് 7.37 രൂപ കുറയും; എൽപിജിക്ക് സബ്സിഡി

ന്യൂഡൽഹി ∙ രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസലിനു ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്.

ഇതോടെ വിപണിയിൽ പെട്രോളിന്റെ വിലയിൽ ലീറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ ഏഴു രൂപയും കുറവു വരും. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് 7 രൂപ 37 പൈസയും കുറയും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനു പുറമേ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മറ്റു ചില നിർണായക പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്