ചരിത്രനിമിഷം ; കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്

ചരിത്രനിമിഷം ; കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഭിമാനനേട്ടം സ്വന്തമാക്കി മലയാളി താരം എം.ശ്രീശങ്കര്‍. പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയാണ് ശ്രീശങ്കര്‍ ചരിത്രവിജയം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ്ജംപില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്‌രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ മികച്ച ദൂരം താണ്ടാനായതാണ് അദ്ദേഹത്തെ ശ്രീശങ്കറിന്റെ മുന്നിലെത്തിച്ചത്. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി.