ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്.

ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം  യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയയാ ബിന്ദുകുമർ എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിനൊടുവിൽ ബിന്ദു കുമാറിൻ്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. ബിന്ദുകുമാറിനെ അടുത്ത ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശി കൊന്ന് കുഴിച്ചിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.